പ്രതീകാത്മക ചിത്രം 
Kerala

മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മെറ്റ് ധരിക്കുന്നില്ലേ? നിങ്ങളുടെ  ലൈസന്‍സ് റദ്ദാക്കാം

എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ 20 ശതമാനത്തോളം കുറയ്ക്കുവാന്‍ കഴിയുമെന്നാണ്   കണക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന സംശയങ്ങള്‍ക്ക് വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്.  മോട്ടോര്‍ സൈക്കിളില്‍  യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസം അയോഗ്യത കല്‍പ്പിക്കുവാനും നിയമത്തില്‍  വ്യവസ്ഥയുണ്ട്.

മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുളള അധികാരം ഉപയോഗിച്ച് കേരളത്തില്‍ പിഴത്തുക 500 രൂപയായി കുറച്ചിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 200-ാം വകുപ്പ് (2) ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്പൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റെഫ്രഷര്‍ ട്രെയിനിംഗ് കോഴ്സ്, കമ്മ്യൂണിറ്റി സര്‍വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്ന് ഡ്രൈവര്‍മാരെ ഒഴിവാക്കുന്നില്ല.
 
2020 ഒക്ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പോലീസ് ഓഫീസര്‍ക്ക്  പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവരുന്നത് കണ്ടാല്‍ ഡ്രൈവിംഗ് അധികാരിക്ക് ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചുകൊടുക്കാനും അധികാരം നല്‍കിയിരിക്കുന്നു.  എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ 20 ശതമാനത്തോളം കുറയ്ക്കുവാന്‍ കഴിയുമെന്നാണ്   കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT