Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; അമൃത- രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ നേരത്തേ

എറണാകുളത്തിനും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ സമയ മാറ്റമെന്ന് റെയില്‍വേ വ്യക്തമാക്കി. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമൃത- രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ നേരത്തേ യാത്ര ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ഇന്ന് മുതല്‍ ഏപ്രില്‍ 24 വരെ രാത്രി ഒന്‍പത് മണിക്കാവും യാത്ര ആരംഭിക്കുക.
 
എറണാകുളത്തിനും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ സമയ മാറ്റമെന്ന് റെയില്‍വേ വ്യക്തമാക്കി. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക. ഇവിടെ നിന്നും സമയക്രമം പാലിച്ചേ യാത്ര തുടരുകയുള്ളൂ.

എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് ഏപ്രില്‍ 25 വരെ രണ്ട് മണിക്കൂര്‍ എറണാകുളത്ത് നിര്‍ത്തിയിട്ട ശേഷമേ യാത്ര തുടരുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !