Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റപ്പണി, ട്രെയിന്‍ സമയത്തില്‍ മാറ്റം

കണ്ണൂര്‍ -കോയമ്പത്തൂര്‍ പാസഞ്ചര്‍ 30 മിനുട്ട് വൈകിയോടും. ഈ ദിവസങ്ങളില്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ സര്‍വീസ് നടത്തില്ല

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ഷൊര്‍ണൂര്‍ യാര്‍ഡില്‍ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 28, മെയ് 5, 7 തീയതികളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. ഈ ദിവസങ്ങളില്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ സര്‍വീസ് നടത്തില്ല. 

കോയമ്പത്തൂര്‍ ജംഗ്ഷന്‍- മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് മെയ് 5, 7 തീയതികളില്‍ രണ്ട് മണിക്കൂറും, കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍ 28, മെയ് 5, 7 തീയതികളില്‍ 30 മുതല്‍ 40 മിനുട്ട് വരെ വൈകിയോടും. 

കണ്ണൂര്‍ -കോയമ്പത്തൂര്‍ പാസഞ്ചര്‍ 30 മിനുട്ട് വൈകിയോടും. തിരുവനന്തപുരം ഡിവിഷന് കീഴില്‍ എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 21, 28 തീയതികളില്‍ ഒന്നര മണിക്കൂറും, ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് മെയ് 5, 7 തീയതികളില്‍ 50 മിനുട്ടും, ചെന്നൈ എഗ്മോര്‍- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് മെയ് 14 ന് ഒരു മണിക്കൂറും വൈകിയോടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT