Kerala

യാത്രക്കാരുടെ സുരക്ഷ: ഹെല്‍പ് ലൈന്‍ നമ്പറുമായി സര്‍ക്കാര്‍, നടപടി കല്ലടയിലെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ 

സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ വാഹനങ്ങള്‍ നിരത്തില്‍ ഓടിയാല്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സര്‍വീസ് നടത്തുന്ന എല്ലാ ബസുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ കല്ലടയ്ക്ക് നിര്‍ദേശം നല്‍കി. പെര്‍മിറ്റില്ലാതെ കല്ലട സര്‍വീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ വാഹനങ്ങള്‍ നിരത്തില്‍ ഓടിയാല്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ദീര്‍ഘദൂര യാത്രകളില്‍ യാത്രക്കാര്‍ക്കുണ്ടായ നിരവധി ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് ഹെല്‍പ് ലൈന്‍ നമ്പര്‍ തുറന്നു. 8281786096 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി പറയാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം യാത്രക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ കല്ലട ബസിലെ ഏഴ് ജീവനക്കാരെ റിമാന്‍ഡ് ചെയ്തു. വധശ്രമം, മോഷണം അടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT