Kerala

യുഎപിഎ ചുമത്തിയത് മഹാപരാധമല്ല; അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ടെന്ന് പിണറായി

അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നും പിണറായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനേയും താഹയേയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അറസ്റ്റിലായവര്‍ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് മഹാപരാധമാണെന്ന അഭിപ്രായം തനിക്കില്ല.  അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരള പൊലീസിന്റെ പരിധിയിലുണ്ടായിരുന്ന കേസ് എന്‍ഐഎയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നതാണ് യുഎപിഎ നിയമത്തിന്റെ ഏറ്റവും വലിയ അപകടം. കേസ് ഏറ്റെടുക്കാന്‍ നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമവ്യവസ്ഥയനുസരിച്ചാണ് അവര്‍ കേസെടുത്തതെന്നും പിണറായി പറഞ്ഞു.

ഇടതുമുന്നണി യുഎപിഎയ്‌ക്കെതിരാണ്. എന്നാല്‍  മുന്‍പും ഇടത് ഭരണകാലത്ത് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'