പ്രതീകാത്മക ചിത്രം 
Kerala

യുവതി ട്രെയിന്‍ തട്ടി മരിച്ചു; തെറിച്ചുവീണ കൈക്കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന ആണ് മരിച്ചത്. 23 വയസ്സായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചോടെ കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട്ടുള്ള ഷുക്കൂര്‍ എത്തുന്നതുവരെ കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഏല്‍പിച്ചു. റെയില്‍വേ ട്രാക്കിനു സമീപത്തുള്ള മൃതദേഹത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം