Kerala

യുവതികള്‍ നടപ്പന്തലിലെത്തി, പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമം

തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല സന്നിധാനത്തേക്ക് മലചവിട്ടിയ യുവതികളെ വഹിച്ചുകൊണ്ടുള്ള പൊലീസ് സന്നാഹം നടപന്തലിലെത്തി. വലിയ നടപന്തലില്‍ വലിയ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്നുമുണ്ടായത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കുവാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോഴുണ്ടാകുന്നത്. 

ഐജി ശ്രീജിത്ത് നടപ്പന്തലിന് താഴെ ഭക്തരുമായി സംസാരിച്ചു. തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്. ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഐജി ശ്രീജിത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയെത്തിയ യുവതികള്‍ക്ക് നടപന്തലിലേക്ക് എത്തുന്നത് വരെ വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നില്ല. എന്നാല്‍ വലിയ നടപന്തലിലേക്ക് കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭക്തര്‍ പ്രതിഷേധം തീര്‍ത്ത് നിലയുറപ്പിച്ചു.  

രാവിലെ 6.50നായിരുന്നു പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും കവിതയും  യുവതിയും മലയകയറാന്‍ ആരംഭിച്ചത്. ശബരിമലയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് കവിതയുടെ ലക്ഷ്യം. വനിതാ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുകയാണ് എന്നാണ് മലകയറുന്നതിനിടെ കവിത മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം ആവശ്യം കവിത ഉന്നയിച്ചതോടെയാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. കാത്തിരുന്ന് കാണാമെന്നായിരുന്നു മലകയറുന്നതിനിടെ ഐജി ശ്രീജിത്തിന്റെ പ്രതികരണം. പൊലീസ് വേഷത്തില്‍ സുരക്ഷ ഹെല്‍മെറ്റും ധരിച്ചാണ് കവിത മലകയറുന്നത്. കറുത്ത വസ്ത്രം ധരിച്ചാണ് വിശ്വാസിയായ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് നീങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT