Kerala

യുവതിയെ കൊന്ന ശേഷം സ്വയം കഴുത്തറുത്ത കാമുകനും മരിച്ചു

യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകനും മരിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകനും മരിച്ചു. കാരക്കോണം സ്വദേശി അഷിക(21), കാമുകന്‍ അനു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കാരക്കോണത്ത് ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അയല്‍വാസികളായ ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.

ഇന്നു രാവിലെ അഷികയുടെ വീട്ടില്‍ എത്തിയ അനു, കതക് അടച്ച ശേഷം അഷികയുടെ കഴുത്ത് അറക്കുകയായിരുന്നു. ഇതിനു ശേഷം സ്വയം കഴുത്തറുക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിക ആശുപത്രിയിലെത്തും മുന്‍പു തന്നെ മരിച്ചു.

അനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കൊലപാതകം നടത്താനുള്ള കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ അഷികയും വല്യമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT