കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി. വ്യവസായി ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു. ഇരുവരും ഡോക്ടർമാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. ഭരണ–പ്രതിപക്ഷ നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍, വെള്ളാപ്പള്ളി നടേശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎ യൂസഫലി, എംജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി ആഡ്ലക്സ് കൺവൻഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates