Kerala

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തൊണ്ടയില്‍ കുരു കുടുങ്ങിയതോടെ കുഞ്ഞിന് ശ്വാസതടസം നേരിട്ടു. 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)കൃഷ്ണമോള്‍ ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള മകന്‍ അശ്വിന്‍ വിഷ്ണുവാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മൂമ്മയുടെയും അയല്‍പക്കത്തെ കുട്ടികളോടെപ്പം കളിച്ചു കൊണ്ടിരുന്നപ്പോള്‍ റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തൊണ്ടയില്‍ കുരു കുടുങ്ങിയതോടെ കുഞ്ഞിന് ശ്വാസതടസം നേരിട്ടു. 

ഉടന്‍ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്തും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആയുഷ് വിഷ്ണു സഹോദരനാണ്. ശവസംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍ നടത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല