Kerala

റവന്യു വകുപ്പിനെതിരെ വ്യാപക പരാതിയെന്ന് മുഖ്യമന്ത്രി; മൂന്നാറിലെ വന്‍കിട കയ്യേറ്റ​ങ്ങ​ൾ ഒഴിപ്പിക്കണം

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ റവന്യുവകുപ്പ് ഫലപ്രദമായി നടത്തുന്നില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാതിരുന്നതിന് പിന്നാലെ റവന്യു വകുപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ വകുപ്പിനെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്നതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ റവന്യുവകുപ്പ് ഫലപ്രദമായി നടത്തുന്നില്ല. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ചെറുകിട കയ്യേറ്റക്കാര്‍ക്ക്, അവര്‍ക്ക് മറ്റ് ഭൂമി ഇല്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണമെന്നും പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. 

മൂന്നാറിലെ പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും മൂന്നാര്‍ വിഷയത്തില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കോട്ടയത്തേക്ക് പോയത് വിവാദമായിരുന്നു. എന്നാല്‍ മറ്റ് പരിപാടികള്‍ ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് റവന്യുമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

SCROLL FOR NEXT