Kerala

റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു, പൊലീസ് മര്‍ദനം മൂലമെന്ന് ബന്ധുക്കള്‍

റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു, പൊലീസ് മര്‍ദനം മൂലമെന്ന് ബന്ധുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മദ്യം വിറ്റ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. പൊലീസ് മര്‍ദനം മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

മണ്ണാര്‍ക്കാട് ആനമുറി സ്വദേശി ടിജോ എന്ന നാല്‍പ്പതുകാരനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. നിയമ വിരുദ്ധമായി മദ്യം വിറ്റ കേസില്‍ മൂന്നാഴ്ച മുമ്പാണ് ടിജോയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുകയായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ടിജായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് മര്‍ദനമാണ് ടിജോയുടെ മരണത്തിന് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

CET Spot Allotment: എംടെക് സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 9ന്

സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

ഇതാണ് വിക്കി; 'ഐ ആം ഗെയി'മിലെ ആൻ്റണി വർഗീസ് പെപ്പെയുടെ കാരക്ടർ പോസ്റ്റർ

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്; മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യത, ദിവസ വേതനം 1750 രൂപ!