Kerala

റേഷൻ കാർഡിൽ പുതിയ പേരു ചേർക്കണോ? തിരുത്തലുകൾ വരുത്തണോ? അപേക്ഷകൾ തിങ്കളാഴ്ച മുതൽ

റേഷൻ കാർഡിൽ പുതിയ പേരു ചേർക്കണോ? തിരുത്തലുകൾ വരുത്തണോ? അപേക്ഷകൾ തിങ്കളാഴ്ച മുതൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം റേഷന്‍കാര്‍ഡിൽ പുതിയ പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകൾ സ്വീകരിക്കുന്നു. റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍  25 മുതല്‍ സ്വീകരിക്കും.  

പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റുന്നതിന് തുടങ്ങിയവക്കുളള അപേക്ഷകളാണ് സ്വീകരിക്കുന്നത്.  

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കാന്‍ അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അത് പൂരിപ്പിച്ച് അതാത് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

അതേ താലൂക്കിൽ തന്നെയുള്ള കാർഡിൽനിന്നു നീക്കം ചെയ്തു പുതിയ കാർഡിൽ ചേർക്കുന്നതിന് കാർഡ് ഉടമ വെള്ളക്കടലാസിൽ അപേക്ഷ നൽകിയാൽ മതി. ഇതര താലൂക്കിൽനിന്നാണെങ്കിൽ അവിടെ നീക്കം ചെയ്തതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.

അപേക്ഷകള്‍ക്കും അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പരായ 18004251550, 1967 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT