Kerala

റേ​ഡി​യോ ജോ​ക്കി വധം : ഒ​ന്നാം​പ്ര​തി സ​ത്താ​റി​നെ​തി​രെ റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ് 

കേസിൽ അറസ്റ്റിലായ  പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം​പ്ര​തി ഖ​ത്ത​റി​ലെ വ്യ​വ​സാ​യി സ​ത്താ​റി​നെ​തി​രെ റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ് പുറപ്പെടുവിച്ചു. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് യുവതിയുടെ മുൻ ഭർത്താവായ സത്താറാണെന്ന് കേസിലെ മുഖ്യപ്രതി അലിഭായി പൊലീസിനോട് സമ്മതിച്ചിരുന്നു.  സ​ത്താ​റി​ന് ഖ​ത്ത​റി​ൽ നാ​ല​ര​ക്കോ​ടി​രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് വ​രുന്നതിന് യാത്രാവിലക്കുണ്ട്. അത് മറികടക്കാനുള്ള സാധ്യതകൾ പൊലീസ് തേടുന്നുണ്ട്. 

അതിനിടെ കേസിൽ അറസ്റ്റിലായ  ര​ണ്ടാം​പ്ര​തി അ​ലി​ഭാ​യ് എ​ന്ന മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, നാ​ലാം​പ്ര​തി ത​ൻ​സീ​ർ, അ​ഞ്ചാം​പ്ര​തി സ്വാ​തി​സ​ന്തോ​ഷ്, ഏ​ഴാം പ്ര​തി യാ​സീ​ൻ എ​ന്നി​വ​രെ​  പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​.  ഏ​പ്രി​ൽ 25വ​രെയാണ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്‌. പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് സം​ഘ​ങ്ങ​ളാ​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 

കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ സ്വാ​ലി​ഹി​നെ​യും ത​ൻ​സീ​റി​നെ​യും മ​ജി​സ്ട്രേ​റ്റി​ന്​ മു​ന്നി​ൽ ഒ​ന്നാം സാ​ക്ഷി കു​ട്ട​ൻ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം കേ​സി​ൽ നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള അ​പ്പു​ണ്ണി​യെ ​കൂ​ടി ഒ​ന്നാം സാ​ക്ഷി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. അ​പ്പു​ണ്ണി​യെ രണ്ടുദിവസത്തിനകം ക​സ്​​റ്റ​ഡി​യി​ൽ കി​ട്ടു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 27ന് ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ​കൂ​ടി​യാ​യ മ​ട​വൂ​ർ രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജേ​ഷ് നേ​ര​ത്തേ ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന സ​മ​യ​ത്ത് പ​രി​ച​യ​പ്പെ​ട്ട നൃ​ത്താ​ധ്യാ​പി​ക​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത