Kerala

ലളിത വിവാഹത്തെ പറ്റി പറയുമ്പോള്‍ മുല്ലക്കര ബിനോയ് വിശ്വത്തെ മറക്കരുതെന്ന് പിണറായി

സൂര്യാകൃഷ്ണമൂര്‍ത്തിയവിടെ നില്‍ക്കട്ടെ എന്നും തന്റെ മനസിലെ ചെറുവിവാഹം നടത്തിയത് മുല്ലക്കരയുടെ സഹയാത്രികന്‍ ബിനോയ് വിശ്വമാണെന്നും മുല്ലക്കരക്കെതിരെ മുഖ്യന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഡംബര വിവാഹം സമൂഹത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളെ പറ്റിയായിരുന്നു നിയമസഭയില്‍ മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധ തിരിക്കല്‍. ഇത്തരം കല്യാണങ്ങളുടെ ആഘോഷങ്ങള്‍ അതിരുകടക്കുന്ന സാഹചര്യത്തില്‍ തുകയുടെ 50 ശതമാനം നികുതി ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലക്കര. പറഞ്ഞ് പറഞ്ഞ് പിന്നെ പറഞ്ഞത് ഇത്തരം കല്യാണങ്ങളില്‍ നമ്മളെ പോലുളളവര്‍ മാറി നില്‍ക്കണമെന്നായി മുല്ലക്കര.

ഉടനെ തന്നെ വന്നു പിണറായിയുടെ മറുപടി. കല്യാണം കൂടിയാലല്ലേ കാര്യമറീയൂ എന്ന് പറഞ്ഞ പിണറായി പിന്നെ ഒരു കല്യാണക്കഥ പറഞ്ഞു. തൃശൂരിലെ ഒരു സുഹൃത്തിന്റെ മകളുടെ കല്യാണത്തിനായി തൃശൂരിലെ ഹാളിലെത്തി. ഹാളിലെത്തിയപ്പോഴെ മനസിലായി കല്യാണം നടത്തുന്നത് ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന്. താലിക്കെട്ടിയപ്പോള്‍ എല്ലാവരും കൈടിക്കണമെന്നായി ഇവന്റ് മാനേജ്‌മെന്റ്. പിന്നെ ഒരു ഘട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കണമെന്നായി. ഞാന്‍ കമലയോട് പറഞ്ഞു. ഇപ്പോ ഇറങ്ങിക്കൊള്ളണം. അങ്ങനെ അപ്പോള്‍ തന്നെ ഞങ്ങള്‍ ഇറങ്ങി. 

കഥകേട്ട മുല്ലക്കരയും വിട്ടില്ല. കഥ പറയാന്‍ മിടുക്കനായ മുല്ലക്കര കല്യാണ നടത്തിപ്പില്‍ കേമന്‍ സൂര്യാ കൃഷ്ണമൂര്‍ത്തിയെന്നായി. ലളിത വിവാഹ മാതൃക പുകഴ്ത്തി ഒരു ചെറുപ്രസംഗം നടത്തുകകൂടി ചെയ്തു.  കഥകേട്ട് മുഖ്യന്‍ വീണ്ടും ഇടപെട്ടു.  സൂര്യാകൃഷ്ണമൂര്‍ത്തിയവിടെ നില്‍ക്കട്ടെ എന്നും തന്റെ മനസിലെ ചെറുവിവാഹം നടത്തിയയവരില്‍
മുല്ലക്കരയുടെ സഹയാത്രികന്‍ ബിനോയ് വിശ്വമാണെണെന്നായി മുഖ്യന്റെ മറുപടി. ഇതിനെതിരെ നിയമം കൊണ്ടുവരുന്നതിനെക്കാള്‍ അഭികാമ്യം ബോധവത്കരണമാണെന്നും പിണറായി  മറുപടി നല്‍കി ഇനി ഏതായാലും കല്യാണക്കഥ പറയുമ്പോള്‍ മുല്ലക്കര മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഓര്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

ബ്രേക്ക്ഫാസ്റ്റിന് ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

SCROLL FOR NEXT