Kerala

തിരുവനന്തപുരത്ത്‌ ലൈംഗിക പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു 

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നത് മുതല്‍ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി ആശ്രമത്തിലെ അന്തേവാസിയുടെ ജനനേന്ദ്രിയം മുറിച്ചു. കൊല്ലം പത്മന ആശ്രമത്തിലെ അന്തേവാസിയാണ് ഇയ്യാള്‍. ഗംഗാ ശാശത്വപാദ എന്ന പേരില്‍ അറിയപ്പെടുന്ന ഹരി എന്നയാളെയാണ് പെണ്‍കുട്ടി െൈലഗിക പീഡനം തടയാന്‍ വേണ്ടി ആക്രമിച്ചത്. ഇയ്യാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയ്യാള്‍ക്കെതിരെ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.ഇയ്യാള്‍ 23വയസ്സുകാരിക്കെതിരെ  പ്ലസ ടു വിദ്യാര്‍ത്ഥിനിയായിരുന്നത് മുതല്‍ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുമായിരുന്നു എന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ പെണ്‍കുട്ടി ആക്രമിച്ചതാണെന്നും പൊലീസ് പറഞ്ഞു. 

പെണ്‍കുട്ടിയുടെ അമ്മയുമായി അടുത്ത പരിചയം ഉണ്ടായിരുന്ന  ഇയ്യാള്‍ ഇന്നലെ വീട്ടിലെത്തി പീഡിപ്പിക്കാന്‍  ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.15 വയസ്സ് മുതല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായതിനാല്‍ ഇയ്യാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ഇയ്യാള്‍ക്ക് ചികിത്സ നടത്തിവരികയാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. 

ഇയ്യാള്‍ ഇന്നലെ വൈകുന്നേരം വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍  ആണ് കത്തി ഉപയോഗിച്ച് ലിംഗെ ഛേദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT