Kerala

'ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത്'

ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി ജെ പി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഏട്ട് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലുടെയാണ് ഐസക് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.

കശ്മീരില്‍ ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി.ജെ.പി നേതാക്കന്‍മാരും ഇന്ത്യയുടെ അന്തസിന്? ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ലെന്ന് ഐസക് കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത് ?.
മനുഷ്യത്വത്തിന് മുന്നില്‍ നരമേധം നടത്തുകയാണവര്‍. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി ജെ പി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല.

എങ്ങോട്ടാണ് അവര്‍ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത