Kerala

ലോക്ക്ഡൗണിനിടെ റിട്ടയേർഡ് കോളജ് അധ്യാപകന്റെ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നം​ഗ സംഘം; കാറുകൾ തല്ലിത്തകർത്തു

ലോക്ക്ഡൗണിനിടെ റിട്ടയേർഡ് കോളജ് അധ്യാപകന്റെ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നം​ഗ സംഘം; കാറുകൾ തല്ലിത്തകർത്തു

Author : സമകാലിക മലയാളം ഡെസ്ക്

കായംകുളം: റിട്ടയേർഡ് കോളജ് അധ്യാപകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം കാറുകൾ തല്ലിതകർത്തു. എംഎസ്എം കോളജ് വൈസ് പ്രിൻസിപ്പലായി വിരമിച്ച കുറ്റിത്തെരുവ് പട്ടിരേത്ത് സോമനാഥപിള്ളയുടെ വീട്ടിലായിരുന്നു സംഭവം. 

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. ബൈക്കിൽ എത്തിയ മൂന്നംഗം സംഘമാണ് ആക്രമണം നടത്തിയത്. വീടിൻ്റെ പോർച്ചിൽ കിടന്ന ഇന്നോവ കാറും, വീടിന് മുൻപിൽ റോഡിൽ കിടന്ന സുഹൃത്തിൻ്റെ ഫോക്സ് വാഗൺ കാറുമാണ് തല്ലിതകർത്തത്. ഇരു വാഹനങ്ങളുടെയും ഗ്ലാസുകൾ തകർത്തു. 

സംഘത്തിൽപ്പെട്ടവർ മുഖം മറച്ചിരുന്നതായി വീട്ടുകാർ പറയുന്നു. മീറ്റർ പലിശ ഇടപാടുമായി ബന്ധപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT