പ്രതീകാത്മകചിത്രം 
Kerala

'ലോക്ക്ഡൗണ്‍ ലംഘിച്ച്' രണ്ടുവയസുകാരി റോഡില്‍; കയ്യോടെ പിടികൂടി പൊലീസ്, വീട്ടില്‍ എത്തിച്ചു

ലോക്ക് ഡൗണിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടികൂടാന്‍ ഇറങ്ങിയ പൊലീസ് രണ്ട് വയസുകാരിയായ കുഞ്ഞിനെ വീട്ടില്‍ എത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ലോക്ക് ഡൗണിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടികൂടാന്‍ ഇറങ്ങിയ പൊലീസ് രണ്ട് വയസുകാരിയായ കുഞ്ഞിനെ വീട്ടില്‍ എത്തിച്ചു. മാനന്തവാടി പൊലീസാണ് കുഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന പെണ്‍ കുഞ്ഞിനെ പൊലീസ് സംഘം കണ്ടത്. ഉടന്‍ തന്നെ പൊലീസ് ഡ്രൈവര്‍ കെ ഇബ്രാഹിം, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിക്കുകയായിരുന്നു.

കുഞ്ഞിനെയും കൊണ്ട് പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. റോഡിന്റെ വശത്തുള്ള  വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം