Kerala

ലോഡിങിനിടെ വാക്കു തർക്കം; ​ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

രാധാകൃഷ്ണപിള്ളയുടെ വയറിലാണ് കുത്തേറ്റത്. വാഹനം ലഭിക്കാതിരുന്നതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കാനും വൈകി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോഡിങിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ​ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബഹളത്തിനിടയിൽ തടസ്സംപിടിക്കാനെത്തിയ ഭാര്യ പുഷ്പയ്ക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ജോലിക്കിടയിൽ രാധകൃഷ്ണപിള്ളയും മറ്റ് ചിലരുമായി തർക്കമുണ്ടായിരുന്നു. സന്ധ്യയോടെ ചിലർ വീടിന് സമീപത്തേക്ക് എത്തുകയും വീണ്ടും വാക്കുതർക്കം രൂക്ഷമാവുകയുമായിരുന്നു. രാധാകൃഷ്ണപിള്ളയുടെ വയറിലാണ് കുത്തേറ്റത്. വാഹനം ലഭിക്കാതിരുന്നതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കാനും വൈകി. ഇത് ജീവൻ രക്ഷിക്കുന്നതിന് തടസ്സമായെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT