Kerala

വന്‍ സൈബര്‍ തട്ടിപ്പ്, ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനിയില്‍ നിന്ന് ഡേറ്റ ചോര്‍ത്തി സ്വന്തം ബിസിനസ്; മുന്‍ മാനേജര്‍ അറസ്റ്റില്‍ 

ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയിലെ ഡേറ്റ ചോര്‍ത്തിയ കേസില്‍ മുന്‍ മാനേജരും സഹ പ്രവര്‍ത്തകരും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയിലെ ഡേറ്റ ചോര്‍ത്തിയ കേസില്‍ മുന്‍ മാനേജരും സഹ പ്രവര്‍ത്തകരും അറസ്റ്റില്‍. സ്വന്തം കമ്പനിക്ക് ബിസിനസ് നേടിയെടുക്കാനാണ് മുന്‍ മാനേജറുടെ നേതൃത്വത്തില്‍ ഡേറ്റ ചോര്‍ത്തിയതെന്ന് പൊലീസ് പറയുന്നു. കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയ് (30), പറവൂര്‍ കെടാമംഗലം സ്വദേശി എം ജി  ജയ്ശങ്കര്‍ (28), കോട്ടയം മണ്ണാര്‍ക്കാട് സ്വദേശി ലിബിന്‍ (34) എന്നിവരെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍ഫോപാര്‍ക്കിലെ ഓപ്‌ഷോര്‍ ടാലന്റ് സൊല്യൂഷന്‍സ് കമ്പനി നല്‍കിയ പരാതിയിലാണ് കേസ്. ഓപ്‌ഷോര്‍ ടാലന്റ് സൊല്യൂഷന്‍സ് കമ്പനിയിലെ മാനേജരായിരുന്നു അറസ്റ്റിലായ സിറിള്‍ റോയ്. അവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ സിറിള്‍ സി ആര്‍ കണ്‍സള്‍ട്ടന്‍സി മെര്‍ലിന്‍ മെന്റര്‍ എന്ന പേരില്‍ സ്വന്തം കമ്പനി തുടങ്ങി ഇതേ ബിസിനസ് ആരംഭിച്ചു. ഓപ്‌ഷോറിന്റെ ക്ലയന്റുകളുടെ വിവരങ്ങള്‍ ചോര്‍ത്തി സ്വന്തം കമ്പനിക്കു വേണ്ടി ഉപയോഗിച്ചു എന്നതാണ് സിറിളിന്റെ പേരിലുളള കുറ്റമെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് ഓപ്‌ഷോറിന് കരാര്‍ പാലിക്കാന്‍ കഴിയാതെ വരികയും കോണ്‍ട്രാക്ട് നഷ്ടപ്പെടുകയും ചെയ്തു.

കോടികളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. ഓപ്‌ഷോറിന്റെ വിവിധ അക്കൗണ്ടുകളിലെ ഡേറ്റ സിറിള്‍ തന്റെ പേഴ്‌സണല്‍ ഇ-മെയില്‍ അക്കൗണ്ടുമായി സിങ്ക് ചെയ്തായിരുന്നു തട്ടിപ്പ്. ഓപ്‌ഷോറിലെ ജീവനക്കാരായ ജയ്ശങ്കര്‍, ലിബിന്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു ഡേറ്റ ചോര്‍ത്തല്‍ എന്ന് പൊലീസ് പറയുന്നു. സി ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ പരിശോധന നടത്തി കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT