കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനു വയല്‍ഭൂമി വിട്ടുനല്‍കാന്‍ കര്‍ഷകര്‍ സമ്മതപത്രം നല്‍കിയതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതിനെതിരെ വയല്‍ക്കിളികള്‍ നുണപ്രചരണം നടത്തി നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം. വയല്‍ഭൂമി റോഡിനു വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയ അന്‍പതോളം ഭൂവുടമകളെയും സംഘടിപ്പിച്ചാണ് സിപിഎം നേതാക്കളുടെ വാര്‍ത്തസമ്മേളനം.
ഭൂമി വിട്ടിനല്‍കാന്‍ തീരുമാനിച്ചവര്‍ തന്നെ സത്യാവസ്ഥ വ്യക്തമാക്കുമ്പോള്‍ വയല്‍ കിളികള്‍ അനാവശ്യമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. കീഴാറ്റൂര്‍ വയല്‍ മേഖലയില്‍ ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ അറുപത് ഭൂവുടമകളില്‍ 56 പേരും ജയിംസ് മാത്യു എംഎല്‍എയ്ക്ക് സമ്മതപത്രം കൈമാറിയിരുന്നു. സര്‍ക്കാരിനു നേരിട്ട് ഏറ്റെടുക്കാവുന്ന ഭൂമിയാണെങ്കിലും വിവാദമായ സാഹചര്യത്തിലാണ് സമ്മതപത്രം നല്‍കിയതെന്നാണ് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍ സമ്മതപത്രം നല്‍കിയെന്നതു വെറും നാടകമാണെന്നും ഭൂവുടമകളും കര്‍ഷകരും തങ്ങള്‍ക്കൊപ്പമാണെന്നാണ് വയല്‍ക്കിളി കൂട്ടായ്മയുടെ വാദം. ഏറ്റെടുക്കുന്ന ഭൂമിക്കു കീഴാറ്റൂരിലെ ജനങ്ങള്‍ക്കു പരമാവധി വില നല്‍കും. പിന്നീടുണ്ടാകുന്ന യാത്രാപ്രശ്‌നം പരിഹരിക്കാന്‍ റോഡ് വീതികൂട്ടുന്നതിന് ഒന്നര കോടി രൂപ വകയിരുത്തിയതായി എംഎല്‍എ അറിയിച്ചിട്ടുണ്ട്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമങ്ങളാണു നാട്ടില്‍ നടക്കുന്നത്. ഇവരുടെ നുണപ്രചരണങ്ങള്‍ നാട്ടുകാര്‍ അംഗീകരിക്കില്ല. വികസനത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ചിലരുടെ എല്ലാ അവകാശവാദങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ നാടിന്റെ സൈ്വര്യജീവിതവും സമാധാനവും തകര്‍ക്കാന്‍ വയല്‍ക്കിളികള്‍ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates