Kerala

വരള്‍ച്ച രൂക്ഷം; ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു

ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചതായും കണക്കുകള്‍ പറയുന്നു. വേനല്‍ മഴ ലഭിക്കാതെ വരള്‍ച്ച തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം ഇനിയും ഗണ

Author : സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് .30 അടിയോളം താഴ്ന്നു. നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പ് കൂടിയിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചെറുതോണിയില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചതായും കണക്കുകള്‍ പറയുന്നു. വേനല്‍ മഴ ലഭിക്കാതെ വരള്‍ച്ച തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം ഇനിയും ഗണ്യമായി കുറഞ്ഞേക്കുമെന്ന ആശങ്ക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT