Kerala

വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍ 

അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവു നശിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് അഞ്ചാം പ്രതിയായ ക്രിസ്പിന്‍ സാമിനുമേല്‍ ചുമത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവു നശിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് അഞ്ചാം പ്രതിയായ ക്രിസ്പിന്‍ സാമിനുമേല്‍ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം നടന്ന വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിന്‍ സാമിനായിരുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

അതേസമയം ശ്രീജിത്തിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ക്രിസ്പിന്‍ സാം ഇല്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം സിഐയുടെ മേല്‍ ചുമത്തിയിട്ടില്ല. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സിഐയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. എങ്കിലും പ്രത്യേക അന്വേഷണ സംഘം ജാമ്യം നല്‍കാതെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT