Kerala

വാ​ഗമണിൽ മയക്കുമരുന്ന് വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേർ പിടിയിൽ

വാ​ഗമണിൽ മയക്കുമരുന്ന് വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേർ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി വാ​ഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഏഴ് പേർ അറസ്റ്റിൽ. യുവതിയുൾപ്പെടെയുള്ള ഏഴം​ഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്.

പൂഞ്ഞാർ സ്വദേശി അജ്മൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീൻ ബാബു,  കോഴിക്കോട് ബാലുശേരി സ്വദേശി അഖിൽ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളിലൊരാളായ അജ്മൽ ഷാ മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ