Kerala

വിഎസ് വിട്ടുനിന്നതല്ല; പങ്കെടുക്കാതിരുന്നത് ശാരിരീക അസ്വസ്ഥത മൂലമെന്ന് എ വിജയരാഘവന്‍

വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നത് ശാരീരിക അവശതയെ തുടര്‍ന്നാണെന്നും. അതിന് മറ്റ് മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  എല്‍ഡിഎഫ് യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നത് ശാരീരിക അവശതയെ തുടര്‍ന്നാണെന്നും. അതിന് മറ്റ് മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ശാരീരിക അവശതയെ തുടര്‍ന്ന് വിഎസ് ഏതാനും യോഗങ്ങളില്‍ പങ്കെടുക്കാറില്ല. അത് അദ്ദേഹം എല്‍ഡിഎഫിനെ അറിയിക്കാറുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. 

കൊടുവള്ളി തെരഞ്ഞടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി രാഷ്ട്രീയമായി തിരിച്ചടിയല്ല. കോടതി വിധി അംഗീകരിക്കുന്നു. വിധിയെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ പ്രചരണം നടത്തിയതിനാണ് കെഎം ഷാജിയുടെ തെരഞ്ഞടുപ്പ് റദ്ദാക്കിയത്. അതിനെ കൊടുവള്ളി വിധിയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.

ആലപ്പാട്ട് ഖനനവുമായി ബന്ധപ്പെട്ട്  എല്‍ഡിഎഫില്‍ ഭിന്നതയില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാട് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT