കലോത്സവത്തില്‍ നിന്നുള്ള ചിത്രം/ കേരള സര്‍വകലാശാല യൂണിയന്‍ 
Kerala

വിദ്യാര്‍ത്ഥി സംഘര്‍ഷം: കേരള സര്‍വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം റദ്ദാക്കി

കേരള സര്‍വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം റദ്ദാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം റദ്ദാക്കി. കലോത്സവത്തിനിടെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ്  സമാപന സമ്മേളനം റദ്ദാക്കിയത്. 

കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ നടന്നുവരുന്ന കലോത്സവത്തിനിടെ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളുമായി കാര്യവട്ടം കോളജിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ കാര്യവട്ടം പൊലീസ് കേസെടുത്തു. 

കലോത്സവത്തിനിടെ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ എഐഎസ്എഫ് നേതാക്കളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് എഐഎസ്എഫ് കഴക്കൂട്ടം പൊലീസിന് പരാതി നല്‍കി.

കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലീദ അശോകന്‍, കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീജിത്ത് സുദര്‍ശന്‍, ലൊ അക്കാദമി യൂണിറ്റ് പ്രസിഡന്റ് ഫറൂക്ക് നിസാര്‍ എന്നിവര്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം നടത്തി എന്നാരോപിച്ചാണ് പരാതി. കലോത്സവത്തില്‍ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ട് എത്തിച്ചേര്‍ന്ന അക്കാദമി വിദ്യാര്‍ത്ഥികളായ ഇവരെ എസ്എഫ്‌ഐ നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് അക്രമിച്ചതെന്ന് എഐഎസ്എഫ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21