Kerala

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഇനി വാർത്തയും ; വായിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും എല്ലാം തടവുകാർ

തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ചാനല്‍ സംപ്രേഷണം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

വിയ്യൂർ : സെൻട്രൽ ജയിലിൽ നിന്ന് ഇനി  നിങ്ങളുടെ സ്വീകരണ മുറിയിലേക്കും വാർത്തകളും വിശേഷങ്ങളും എത്തും. ഫ്രീഡം ചാനലിലൂടെയാണ് ആഴ്ചയിൽ രണ്ട് ദിവസം തടവുകാർക്ക് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. വാർത്ത വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും ക്യാമറമാനുമെല്ലാം ജയിൽപുള്ളികൾ തന്നെയാണ് എന്നതാണ് ഫ്രീഡം ചാനലിന്റെ പ്രത്യേകത. മൂന്ന് മാസം മുമ്പാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്.

വാർത്തകളും തടവുകാരുടെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള 'ലോ പോയിന്റുമാണ് നിലവിലെ ഹിറ്റ് പരിപാടികള്‍. ഇതിന് പുറമേ തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ചാനല്‍ സംപ്രേഷണം ചെയ്യും. പരിപാടികളെ കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നതിനായും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 നേരത്തേ ഒന്നരക്കോടി രൂപയുടെ 'ഹൈടെക് അടുക്കള' ഒരുക്കി ജയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി ഷെഹ്നാസ് ഗില്‍; രക്ഷയായി ഓടിയെത്തി 'കുരിയച്ചന്‍'; ആശങ്ക പടര്‍ത്തി വിഡിയോ

'പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം'; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

പന്തിന് 'പന്തും' മാറിയോ! ഫുട്ബോളോ ക്രിക്കറ്റോ? ചിരിപ്പിച്ച് ഇന്ത്യൻ കീപ്പർ (വിഡിയോ)

'അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല': തള്ളിപ്പറഞ്ഞ് ഇപി ജയരാജൻ