Kerala

വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി, പിന്നാലെ ചിലര്‍ കൊന്ന് മാംസം വീതം വെച്ചു; പരാതിയുമായി ഉടമ

പരാതിയുമായി ഉടമ പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ പോത്തിന്റെ തിരോധാനത്തിലെ യഥാര്‍ത്ഥ്യം പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

മുളക്കുളം; കഴിഞ്ഞ ദിവസമാണ് മുളക്കുളത്ത് വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടിയത്. പിന്നാലെ ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ ഉടമ എത്തിയപ്പോള്‍ പോത്തിനെ കെട്ടിയ കയര്‍ പോലും ബാക്കിയില്ല. പരാതിയുമായി ഉടമ പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ പോത്തിന്റെ തിരോധാനത്തിലെ യഥാര്‍ത്ഥ്യം പുറത്തുവരുന്നത്. 

പോത്തിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ നട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചു കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്തിലെ അവര്‍മയിലാണ് സംഭവമുണ്ടായത്. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ വൈകിട്ട് അവര്‍മയില്‍ പോത്തിനെ പിടിച്ചു കെട്ടി.

ഇന്നലെ  രാവിലെ പോത്തിനെ അഴിക്കാന്‍ ഉടമ എത്തിയപ്പോഴാണ് പോത്തിനെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി വെള്ളൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി.  പൊലീസിന്റെ അന്വേഷണത്തില്‍ ചിലര്‍ പോത്തിനെ രാത്രി തന്നെ അഴിച്ച് കൊണ്ടുപോയി കശാപ്പ് ചെയ്‌തെന്നും ഇറച്ചി വീതം വച്ചെന്നും മനസിലായി. ഇവരെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി.  പോത്തിന്റെ വില നല്‍കി കേസില്‍ നിന്നും ഊരാന്‍ കശാപ്പ് നടത്തിയവര്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ കയര്‍ കുടുങ്ങി ചത്ത പോത്തിനെയാണു കശാപ്പ് ചെയ്തതെന്നാണ് അഴിച്ചുകൊണ്ടുപോയവരുടെ വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല; വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ; ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ വ്യവസ്ഥയില്‍ മാറ്റം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

പുറത്തിറങ്ങിയത് 11 വര്‍ഷത്തിനുശേഷം; മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയില്‍ മോചിതനായി

'മസ്തിഷ്ക മരണം' ഒടിടിയിലേക്ക്; എവിടെ കാണാം ?

SCROLL FOR NEXT