Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി;മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഹ പ്രവര്‍ത്തകയുടെ പരാതിയില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. 

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഈ സമയത്ത് കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമലിനെ സന്ദര്‍ശിക്കാന്‍ കീഴുദ്യോഗസ്ഥയെന്ന നിലയില്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

പിതാവിന്റെ ചികിത്സയ്ക്കാണെന്നും പറഞ്ഞ് പലപ്പോഴായി തന്റെ കയില്‍ നിന്നും പണം വാങ്ങിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാല്‍ ജോലിയില്‍ നിന്നും തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതേസമയം, അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ അന്വേഷണ വിധേയമായി മാതൃഭൂമി ന്യൂസ് സസ്‌പെന്റ് ചെയ്തു. പരാതിക്കാരിക്കു എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍