Kerala

വിവാഹ വാ​ഗ്ദാനം നൽകി വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി; എൻസിപി നേതാവിനെതിരെ കേസ്

വിവാഹ വാ​ഗ്ദാനം നൽകി വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി; എൻസിപി നേതാവിനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിവാഹ മോചിതയായ വീട്ടമ്മയെ ലൈംഗിമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി മുന്‍ നേതാവിനെതിരെ കേസ്. എന്‍സിപി യുവജന വിഭാഗത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മുജീബ് റഹ്മാനെതിരെ കൊല്ലം ഓച്ചിറ പൊലീസാണ് കേസെടുത്തത്. 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മുജീബും സുഹൃത്തായ യുവതിയും പ്രതികളാണ്.

വീട്ടമ്മയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. മാവേലിക്കര കോടതിയില്‍ അഭിഭാഷകനാണ് മുജീബ് റഹ്മാന്‍. 

നിയമ സഹായം തേടിയെത്തിയ യുവതിയെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കേസിന്റെ പേരില്‍ വീട്ടമ്മയുമായി ഫോണില്‍ അടുപ്പം പുലര്‍ത്തിയ അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വീട്ടില്‍ നേരിട്ട് എത്തുകയും ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അതേ ദിവസം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങള്‍ എടുക്കുകയും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.  

പിന്നീട് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി പല തവണയായി പീഡിപ്പിച്ചുവെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബ സ്വത്തായി ലഭിച്ച 12 ലക്ഷം രൂപ പണം ഇരട്ടിപ്പിക്കാനെന്ന പേരില്‍ വാങ്ങുകയും തന്നെ കബളിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഉറ്റ സുഹൃത്തായ സോണിയ എന്ന യുവതിയുമായി ചേര്‍ന്ന് മുജീബ് വധ ഭീഷണി നടത്തിയതായും പരാതിയില്‍ പറയുന്നു. ഇതുള്‍പ്പടെ ആറ് വകുപ്പുകള്‍ ചേര്‍ത്താണ് ഓച്ചിറ പൊലീസ് കേസെടുത്തിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT