Kerala

വിവാഹത്തെക്കുറിച്ചു പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍; ഷെഫിന്‍ ജഹാനെ എന്‍ഐഎ ചോദ്യം ചെയ്തു

എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതംമാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും ചോദ്യം ചെയ്തു. എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറിലേറെ നീണ്ടതായാണ് റിപ്പോര്‍ട്ട്.

ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ച് നേരത്തെ ഷെഫിന്‍ ജഹാന്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്നാണ് ഷെഫിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നിക്കാഹ് നാമ എന്ന വെബ്‌സൈറ്റ് വഴിയായിരുന്നു വിവാഹം എന്നാണ് ഷെഫിന്‍ ജഹാനും ഹാദിയയും എന്‍ഐഎയ്ക്കു മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു വാസ്തവമല്ലെന്നാണ് എന്‍ഐഎ കരുതുന്നത്. മാട്രിമോണി സൈറ്റില്‍ ഇരുവരും പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചത് വിവാഹം കഴിഞ്ഞതിനു ശേഷമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിലെ പൊരുത്തക്കേടുകളെക്കുറിച്ചാണ് ഷെഫിനോട് മുഖ്യമായും ചോദിച്ചത് എന്നാണ് സൂചന. #

വിവാഹം നടന്ന തിയതിക്കു ശേഷമാണ് നിക്കാഹ് നാമയില്‍ ഇരുവരും പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടുള്ളതന്ന് സുപ്രിം കോടതിയില്‍നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച മറ്റുള്ളവര്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കോടതി രക്ഷകര്‍ത്താവായി നിയോഗിച്ച സൈനബയാണ് ഹാദിയയുടെ പേര് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പണം നല്‍കിയുള്ള സര്‍വീസ് അല്ലാത്തതിനാല്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമേ സൈറ്റില്‍ നിന്നു ലഭിക്കൂവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിനിടെ ഷെഫിന് നേരത്തെതന്നെ ഐഎസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട മന്‍സീദ്, പി സഫ്വാന്‍ എന്നിവരുമായി പോപ്പുര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഷെഫിന്‍ ജഹാന്‍  ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
എസ്ഡിപിഐ സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊന്നായ തണലിലൂടെ ഷെഫിന്‍ ജഹാന്‍ മന്‍സീദും സഫ്വാനുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎയുണ്ടെ കണ്ടെത്തല്‍. 
ഭീകവാദക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരാണ് മന്‍സീദ്, സഫ്വാന്‍ എന്നിവര്‍. ഇവരുമായി ഷെഫിന്‍ ജഹാന്‍ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മന്‍സീദും എസ്ഡിപിഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഷെഫിന്‍ ജഹാന്റെയും ഹാദിയയുടെയും വിവാഹം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016 ഡിസംബറിലാണ് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹിതരായത്. ഹാദിയയെ കാണാതായതുമായി ബന്ധപ്പെട്ട കേസ് നിലവിലിക്കെ തിടുക്കപ്പെട്ടു നടത്തിയ വിവാഹം നിയമാനുസൃതമല്ലെന്നു കണ്ട് ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹര്‍ജി പരിഗണിക്കുന്നതനിടെ സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി