Kerala

വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ കൊച്ചിയിലെത്തിച്ചു; രണ്ട് പവന്‍ മാല, 60,000 രൂപ, എടിഎം കാര്‍ഡുകളുമായി മുങ്ങി;  യുവാവിനെ പൊലീസ് പൊക്കി

തൊടുപുഴ സ്വദേശി ആഷീഖാണ് പൊലീസ് പിടിയിലായത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലക്കാട് സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെത്തിക്കുകയും പണം ഉള്‍പ്പടെ കൈക്കാലാക്കി കടന്നുകളയുകയും ചെയ്ത തൊടുപുഴ സ്വദേശി പിടിയില്‍. യുവതിയുടെ പരാതിയല്‍ തൊടുപുഴ കമ്പകല്ല്  കമ്പക്കാലില്‍ വീട്ടില്‍ അഷീക് നാസര്‍ ഫോര്‍ട്ട് കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. 

വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയില്‍ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയില്‍ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാര്‍ഡുകള്‍, രണ്ട് പവന്‍ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി. ചില കൂട്ടുകാരെ കൂട്ടി മറൈന്‍ ഡ്രൈവില്‍ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു.

ഫോര്‍ട്ട്‌കൊച്ചി സിഐ മനുരാജ്, എസ്‌ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചുമതല ഏറ്റശേഷം കൊച്ചി സിറ്റി പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത 98% പീഡന കേസുകളിലും പ്രതികളെ പിടികൂടാന്‍ സാധിച്ചതായി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'