Kerala

വിഷു ഉത്സവം: ശബരിമല നട തുറന്നു

വിഷു ഉത്സവത്തിനായി ശബരിമല നട തുറന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി നട തുറന്നു. ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച ശേഷം മാളികപ്പുറത്തെ നട തുറക്കാനായി മേല്‍ശാന്തി എംഎന്‍ നാരായണന്‍ നമ്പൂതിരിക്കു താക്കോലും ഭസ്മവും നല്‍കി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. 

അതിനു ശേഷമാണ് തീര്‍ഥാടകര്‍ക്ക് പതിനെട്ടാംപടി കയറാന്‍ അവസരം ലഭിച്ചത്. ഇന്നു മുതല്‍ 19വരെ പൂജകള്‍ ഉണ്ടാകും. എല്ലാ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ട് ;ഇന്നും 17നും ലക്ഷാര്‍ച്ചനയും. കടുത്ത ചൂടിനെ അതിജീവിച്ച് വലിയ തിരക്കാണ് നടതുറന്ന ദിവസം അനുഭപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും