Kerala

വീണ്ടും കര്‍ഷക ആത്മഹത്യ; ജപ്തി ഭീഷണിയെത്തുടര്‍ന്ന് തൃശൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി 

ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ജപ്തി ഭീഷണിയെത്തുടര്‍ന്ന് തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വാഴ കര്‍ഷകനായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പാണ് ആത്മഹത്യ ചെയ്തത്.

ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരോട്ടിച്ചാല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. ജപ്തി നോട്ടീസ് വന്നതോടെ വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ രണ്ടു പ്രളയത്തിലും അദ്ദേഹത്തിന് കൃഷിനാശമുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം