Kerala

വീണ്ടും കവിതാ മോഷണ വിവാദം; പുകസ മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിനെതിരെ ഡോ. സം​ഗീത് രവീന്ദ്രൻ

വീണ്ടും കവിതാ മോഷണ വിവാദം; പുകസ മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിനെതിരെ ഡോ. സം​ഗീത് രവീന്ദ്രൻ

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരിൽ വന്നതായാണ് പരാതി. സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരം​ഗത്തിലാണ് സം​ഗീത് രവീന്ദ്രന്റെ കവിത അജിത്രിയുടെ പേരിൽ പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. 

കവിത മോഷ്ടിച്ചതാണെന്ന് കാണിച്ച് സംഗീത് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. എന്നാൽ ഒന്നിച്ചെഴുതിയ കവിതകൾ സംഗീത് രവീന്ദ്രൻ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് അജിത്രി ബാബു പറയുന്നു.

കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ പേരിൽ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് വിവാദമായിരിക്കുന്നത്. കവിതയുടെ ഏതാനും വരികൾ വിദ്യാരംഗം മാസികയുടെ നവംബർ ലക്കത്തിൽ അജിത്രി ബാബു എഴുതിയ തുലാത്തുമ്പിയെന്ന കവിതയിൽ പ്രസിദ്ധീകരിച്ചുവെന്നാണ് സംഗീത് രവീന്ദ്രന്റെ ആരോപണം. 

'അജിത്രി എന്ന അധ്യാപിക ഉൾപ്പെടുന്ന കവനം എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു ഞാൻ. കവനം എന്ന ഗ്രൂപ്പിൽ എന്റെ കവിതകൾ പങ്കുവെക്കുമ്പോൾ അജിത്രി ടീച്ചറും എന്റെ സ്കൂളിലെ പല അധ്യാപകരും അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്റെ റോസ എന്ന പത്തുവരിയുളള കവിതയിലെ ഏഴുവരി അവരുടെ തുലാത്തുമ്പി എന്ന കവിതയിൽ ഉൾച്ചേർത്തത് എനിക്ക് വലിയ അപമാനമുണ്ടാക്കിയ സംഭവമാണ്.' സംഗീത് പറയുന്നു.

എന്നാൽ വിവാദം അനാവശ്യമാണെന്നും സംഗീതുമായി ഒന്നിച്ചെഴുതിയ കവിതകളാണ് സമാഹാരത്തിലുളളതെന്നും അജിത്രി ബാബു പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ വരുന്ന അപകീർത്തികമായ പ്രതികരണങ്ങൾക്കെതിരേ അജിത്രി ബാബു കോട്ടയ്ക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാദം സംഘപരിവാർ സംഘടനകളുടെ ഗൂഢാലോചനയാണെന്നും അജിത്രി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT