Kerala

വെള്ളം കുടിക്കുന്നതിനിടെ ചുണ്ട് ജഗ്ഗില്‍ മുട്ടി ; ഭിന്നശേഷിക്കാരനായ യുവാവിനെ പട്ടിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു

അടിയേറ്റ് യുവാവിന്റെ പുറത്ത് മുറിവുകളുണ്ടായിട്ടുണ്ട്. ഇയാളുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വെള്ളം കുടിക്കുന്നതിനിടെ ചുണ്ട് ജഗ്ഗില്‍ മുട്ടിയതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദ്ദനമേറ്റു. ആലപ്പറമ്പ് കാമ്പ്രത്താണ് യുവാവിനെ ചായക്കടക്കാരന്‍ പട്ടികക്കഷ്ണം കൊണ്ട് അടിച്ചത്. 

ദാഹിച്ചെത്തിയ യുവാവ് ജഗ്ഗിലെ വെള്ളം കുടിച്ചുവെന്നും വായ മുട്ടിയത് കണ്ട കടക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. 

അടിയേറ്റ് യുവാവിന്റെ പുറത്ത് മുറിവുകളുണ്ടായിട്ടുണ്ട്. ഇയാളുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി