Kerala

ശബരിമല: ടിക്കറാം മീണയെ മാറ്റണം; ബിജെപി തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയ്‌ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയ്‌ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദേശത്തിന് എതിരെയാണ് പരാതി.

ബിജെപി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി കൃഷ്ണദാസ് ആണ് തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയത്. ശബരിമല പ്രചാരണ വിഷയം ആക്കരുതെന്ന നിര്‍ദേശം ദുരുദ്ദേശ്യപരമാണെന്ന് പരാതിയില്‍ പറയുന്നു. ചീഫ് ഇലക്ടറല്‍ ഓഫിസറുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിക്കുന്ന പരാതിയില്‍ അദ്ദേഹത്തെ പദവിയില്‍ നിന്നു നീക്കണമെന്നും ആവശ്യമുണ്ട്. 

മതവിദ്വേഷം ജനിപ്പിക്കുംവിധം ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനമാവുമെന്ന് ടിക്കറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ നാളെ കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ശബരിമല ചര്‍ച്ചാ വിഷയമാക്കരുതെന്ന നിലപാടിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം