പമ്പ: മണ്ഡലകാല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് ശബരിമലയിലെ വരുമാനത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63 % കുറവാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ആദ്യ ആറുദിവസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം 22.82 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ എട്ട് കോടി 48 ലക്ഷം രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അരവണ വിതരണം വഴി കഴിഞ്ഞ വര്‍ഷം 10 കോടിയോളം രൂപ ഇക്കാലയളവില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്ന് കോടിയായി ചുരുങ്ങി. കാണിക്കയിനത്തില്‍ ലഭിച്ച വരുമാനത്തിലും വലിയ ഇടിവ് നേരിട്ടതായാണ് ദേവസ്വം വകുപ്പിന്റെ റിപ്പോര്‍ട്ട്. അന്നദാനത്തിനും അല്ലാതെയും ലഭിക്കുന്ന സംഭാവനയിലും കുറവുണ്ടായിട്ടുണ്ട്. ഡോണര്‍ ഹൗസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ആറ് ദിവസം കൊണ്ട് മൂന്ന്‌ലക്ഷത്തിലേറെ രൂപ വരവുണ്ടായെങ്കില്‍ ഇത്തവണ ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സംഘര്‍ഷാവസ്ഥയില്‍ അയവ് വരികയും പൊലീസ് നിയന്ത്രണങ്ങള്‍ കുറയുകയും ചെയ്തതോടെ ഇന്നലെ മാത്രം അരലക്ഷത്തോളം പേര്‍ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. വരുംദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇതോടെ വരുമാനം വര്‍ധിച്ച് സാധാരണ നില കൈവരുമെന്നുമാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates