Kerala

ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രേമലേഖനവും സിനിമാപ്പാട്ടും

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട് മറ്റൊരു പ്രതി പ്രണവിന് പരീക്ഷയെഴുതാന്‍ നല്‍കിയതെന്ന് കോളജ് അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട് മറ്റൊരു പ്രതി പ്രണവിന് പരീക്ഷയെഴുതാന്‍ നല്‍കിയതെന്ന് കോളജ് അധികൃതര്‍. ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും പാട്ടുകളുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. എന്തെങ്കിലുമെഴുതി ഉത്തരക്കടലാസ് നല്‍കിയാല്‍ മതിയെന്ന ധാരണയിലാകും ഇത് ചെയ്തതെന്ന് പൊലീസ് കരുതുന്നു. 

പരീക്ഷ ഹാളില്‍ എഴുതിയ ഉത്തരക്കടലാസിന് പകരം വീട്ടിലുള്ളതില്‍ എഴുതി പിന്നീട് കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകി കയറ്റിയിട്ടുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. 

ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും 16 ബണ്ടില്‍ ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. ഇത് സര്‍വകലാശാല കോളജിന് നല്‍കിയതാണെന്ന് നേരത്തെ യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT