Kerala

പൊളിച്ചടുക്കി ഫെയ്‌സ്ബുക്ക് പോസറ്റ്; ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി

ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് ശോഭാസുരേന്ദ്രനെ കളിയാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തനിക്ക് വരുമാനമുണ്ടായത് ഭര്‍ത്താവിന്റെ ബിസിനസ്സില്‍ നിന്നും പാരമ്പര്യ സ്വത്തില്‍ നിന്നുമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ട് ശോഭ സുരേന്ദ്രന്റെ  നാട്ടുകാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് ശോഭ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് ശോഭാസുരേന്ദ്രനെ കളിയാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസ്സില്‍ നിന്നുള്ള ലാഭം കൊണ്ടാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം. അപ്പോള്‍ അദ്ദേഹത്തിന് കഞ്ചാവ് ബിസിനിസ് ആയിരുന്നോ എന്നാണ് ജെനു ചോദിക്കുന്നത്. പ്രിയപ്പെട്ട ശോഭേച്ചീ, എന്റെ വീട്ടില്‍ നിന്ന് മൂന്ന് മിനിറ്റ് നടന്നാല്‍ ചേച്ചിയുടെ വീടെത്തും എന്ന് തുടങ്ങുന്ന പോസ്റ്റ് നിലവില്‍ 1622 പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ജെനു ജെനാര്‍ദ്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

പ്രിയപ്പെട്ട ശോഭ ചേച്ചി.. എന്റെ വീട്ടീന്ന് വെറും മൂന്ന് മിനിറ്റ് നടന്നാ ചേച്ചീടെ വീടെത്തും.. സുരേന്ദ്രന് കൃഷിപ്പണിയും ബിസിനസ്സും ഉള്ള കാര്യം ഇത്രയും കാലം ഒളിച്ചു വച്ചതിന് ഞാൻ ചേച്ചിയോടു പിണക്കാണ്.. ആട്ടെ ഇനി നാട്ടിൽ വരുമ്പൊ ഒന്ന് പറഞ്ഞു തരണേ.... സുരേട്ടൻ എന്ത് ബിസിനസ്സാണ് ചെയ്യുന്നതെന്ന്.. !!! ഒരു നാട്ടുകാരനായ എനിക്കതറിയില്ല എന്ന് പറഞ്ഞാനാണക്കേടല്ലെ....
. കുറച്ചു ദിവസം മുൻപ് കുടിച്ചവശനായി വന്ന സുരേട്ടനുമായി പൊരിഞ്ഞ അടി നടന്നിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞ് ഞാനറിഞ്ഞിരുന്നു.. അന്ന് പോലീസ് വണ്ടി സൈറൺ മുഴക്കി വന്ന് നാട്ടുകാരുടെയൊക്കെ സാന്നിദ്ധ്യത്തിൽ രണ്ടു പേരെയും താക്കീത് ചെയ്ത് വിട്ടത് മറക്കാൻ സമയമായിട്ടില്ലല്ലൊ!. എന്നിട്ടും എന്തിനാ ചേച്ചി ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞു നാറ്റിക്കുന്നത്.. ചേച്ചി 25 ലക്ഷത്തിന്റെ ഒരു കാറ് വാങ്ങിയത് സുരേട്ടന്റെ ബിസ്സിനസിൽ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാൽ സുരേട്ടന് കഞ്ചാവ് ബിസ്സിനസ്സ് ആണോ എന്ന് നാട്ടുകാർ സംശയിച്ചു പോകില്ലെ... ഇത്ര മനോഹരമായി കള്ളം അവതരിപ്പിക്കാൻ ചേച്ചിക്കല്ലാതെ മറ്റൊരു നേതാവിനും കഴിയുമെന്ന് തോന്നുന്നില്ല കെട്ടൊ.. മൂക്കുതലക്കാരല്ലാത്ത ആരും വിശ്വസിച്ചു പോകും.. ചേച്ചി കള്ളനോട്ടിന്റെ വിഹിതം പറ്റിയെന്നൊന്നും ഞാൻ പറയില്ലട്ടൊ.. അത് മ്മടെ മൂക്കോലക്കാർക്ക് നാണക്കേടല്ലെ... ഇനി ഈ വീഡിയൊ കണ്ട് മൂക്കുതലക്കാരുടെ അഭിപ്രായം എന്താണെന്ന് നോക്കാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT