Kerala

ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ അവസ്ഥ ബ്ലൂ വെയ്‌ലില്‍പ്പെട്ടതുപോലെ: കോടിയേരി

ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ല. ബോംബും ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നല്‍കി, കൊലയാളികളാക്കി മാറ്റുകയാണു ചെയ്യുന്നതെന്നും കോടിയേരി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഓണ്‍ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയ്‌ലില്‍ പെട്ടുപോകുന്ന അവസ്ഥയാണു ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടേതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ല. ബോംബും ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നല്‍കി, കൊലയാളികളാക്കി മാറ്റുകയാണു ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

ഗണപതിയും സിപിഎമ്മും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്തു സിപിഎം ഉണ്ടായിരുന്നില്ല. എന്നാല്‍, ഗണേശോല്‍സവ യാത്രകള്‍ക്കിടെ സിപിഎം ഓഫിസുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഓരോ ദൈവങ്ങളുടെ പേരില്‍ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കരിവെള്ളൂര്‍ മെട്ടമ്മലില്‍ സിപിഎം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT