Kerala

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; മൂന്നുപ്രതികള്‍ക്ക് ജാമ്യം

കേസുമായി ടിക് ടോക് താരത്തെ ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് സ്വദേശിയായ യാസിറിനെയാണ് പൊലീസ് ചോദ്യം ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടിത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശരത്, അബുബക്കര്‍, ഹാരിസ് എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

രാജ്യം വിട്ടു പോകരുത്, ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം, ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.  കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസുമായി ടിക് ടോക് താരത്തെ ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് സ്വദേശിയായ യാസിറിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഷംനയെ കബളിപ്പിക്കാനായി ഇയാളുടെ ചിത്രമാണ് പ്രതികള്‍ ഉപയോഗിച്ചത് എന്നാണ് വിവരം. എന്നാല്‍ ഷംന കാസിമുമായി തനിക്ക് ബന്ധമില്ലെന്നും പൊലീസ് വിളിപ്പിച്ചതുകൊണ്ട് മാത്രമാണ് താന്‍ കൊച്ചിയിലെത്തിയതെന്നും യാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT