Kerala

ഷൂവിനുള്ളില്‍ ഒളിച്ചിരുന്നത് ഉഗ്രന്‍ വിഷപ്പാമ്പ് ; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കൊത്താനാഞ്ഞു. പാമ്പിനെ കണ്ട് ജസീറ ഭയന്നു നിലവിളിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പില്‍ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാലൂര്‍ ഇടുമ്പ പള്ളിക്കടുത്ത് ബൈത്തുസഫ മന്‍സിലിലെ മര്യാടന്‍ അസ്‌കറുടെ വീട്ടിലാണ് സംഭവം. അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്‌സല്‍ കൂത്തുപറമ്പില്‍ ഫാന്‍സി കടയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയ അഫ്‌സല്‍ ധരിച്ചിരുന്ന ഷൂ വീട്ടിലെ ഇറയത്ത് അഴിച്ചുവെച്ചു.

രാവിലെ തുണി കഴുകുന്നതിനിടെ, അഫ്‌സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ജസീറ അഫ്‌സലിന്റെ സോക്‌സും അലക്കാനെടുത്തു. അപ്പോഴാണ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കൊത്താനാഞ്ഞത്. പാമ്പിനെ കണ്ട് ജസീറ ഭയന്നു നിലവിളിച്ചു.

വീട്ടുകാര്‍ ഓടിക്കൂടി ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ അതിനകത്ത് ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്. പാമ്പിന്റെ നിറംതന്നെ സാധാരണ കാണുന്ന പാമ്പുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിഷവൈദ്യന്‍ പറഞ്ഞതെന്നും, പാമ്പിനെ വനത്തില്‍ വിട്ടതായും വീട്ടുകാര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT