Kerala

സംസാരിച്ചുകൊണ്ടിരുന്ന ഫോണ്‍ എറിഞ്ഞു തകര്‍ത്തു; യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു, അന്വേഷണം

കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷാണ് (24) മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.

ഷാര്‍ജയില്‍ ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സുമേഷ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ചാടിയത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്ത ശേഷം താഴേക്ക് ചാടുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഒരു വര്‍ഷം മുമ്പാണ് സുമേഷ് ഷാര്‍ജയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: സുരേന്ദ്രന്‍, മാതാവ്: ഓമന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT