Kerala

സന്നിധാനത്തെ സംഘര്‍ഷം ; കെ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

ചിത്തിരയാട്ട വിശേഷ പൂജയുടെ സമയത്ത് സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കും. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദ

Author : സമകാലിക മലയാളം ഡെസ്ക്

 പത്തനംതിട്ട: ചിത്തിരയാട്ട വിശേഷ പൂജയുടെ സമയത്ത് സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കും. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയെ ആക്രമിച്ച കേസില്‍ സുരേന്ദ്രനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നു. 

ഈ കേസുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ സ്വദേശി സൂരജിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും സന്നിധാനത്തെ അന്നത്തെ സംഭവ വികാസങ്ങളും കണക്കിലെടുത്ത സുരേന്ദ്രനെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.  ഈ കേസില്‍ കോടതി ഇന്ന് ജാമ്യം അനുവദിച്ചാലും കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് പുറത്ത് കടക്കാനാവില്ല.

 സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കിയ കേസില്‍ കെ സുരേന്ദ്രനെ കൂടാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവി രാജേഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആര്‍ രാജേഷ്, യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു എന്നിവരും പ്രതികളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT