ഫയല്‍ ചിത്രം 
Kerala

സമരം നേരിടാന്‍ മുന്നില്‍ നിന്ന എസിപിക്ക് കോവിഡ് ; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലുമെത്തി

നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന മന്ത്രി ജലീലിനെതിരായ പ്രതിഷേധസമരങ്ങളെ നേരിടുന്നതില്‍ എസിപി മുന്നിലുണ്ടായിരുന്നു. 

നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും എസിപി സംബന്ധിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായും ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 

കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയ ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എസിപിയുടെ വാഹനത്തിലാണ്. വി വി രാജേഷും എസിപിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

അതിനിടെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചു. രാജേന്ദ്രനുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT