Kerala

സമരത്തിനിടെ കന്നുകാലിയെ കൊല്ലുന്ന വീഡിയോയുമായി കുമ്മനം; സംഭവം യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തിനിടെ

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ കന്നുകാലിയെ കൊല്ലുന്നു എന്ന് ആരോപിക്കുന്ന വീഡിയോയാണ്‌ കുമ്മനം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ പട്ടാപകല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കന്നുകാലിയെ കൊല്ലുന്ന വീഡിയോയുമായി കുമ്മനം രാജശേഖര്‍. കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ കന്നുകാലിയെ കൊല്ലുന്നു എന്ന് ആരോപിക്കുന്ന വീഡിയോയാണ്‌ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ക്രൂരത അതിന്റെ മൂര്‍ധന്യത്തിലെന്ന് പറഞ്ഞാണ് കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് മുന്‍പില്‍ പകല്‍വെട്ടത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇതിന് മുതിര്‍ന്നിരിക്കുന്നതെന്നും കുമ്മനം പറയുന്നു.

കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തര് പുറത്തു വന്നതിന് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ബീഫ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സമരരീതികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളം പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം