Kerala

സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം

ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ് നേരെ യൂത്ത്‌കോണ്‍ഗ്രസ് ആക്രമണം.  വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ് നേരെ യൂത്ത്‌കോണ്‍ഗ്രസ് ആക്രമണം.  വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചെന്നിത്തലയോട് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലിനടുത്തുവെച്ചാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതെന്ന് ആന്‍ഡേഴ്‌സന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഒപ്പമുള്ളവരെ തള്ളിമാറ്റിയ ശേഷമായിരുന്നു മര്‍ദ്ദനമെന്നും അവര്‍ അറിയിച്ചു.അതേസമയം ആന്‍ഡേഴ്‌സനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ പറയുന്നത്. തങ്ങളുടെ സമരപന്തലിലെത്തിയ ആന്‍ഡേ!ഴ്‌സനെ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT