Kerala

സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കും ; കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ; രാഹുല്‍ വിശദാംശങ്ങള്‍ തേടി

കേരള കോണ്‍ഗ്രസിനോട് മൃദു സമീപനം പുലര്‍ത്തേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. കോട്ടയത്തിന് സമീപ മണ്ഡലങ്ങളിലെ ജയസാധ്യതയെയും തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിനോട് മൃദു സമീപനം പുലര്‍ത്തേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോട്ടയത്തിന് പുറമെ, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള സീറ്റുകളിലും യുഡിഎഫിന് തിരിച്ചടിയുണ്ടാകുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. അതിനിടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളോട് വിശദാംശങ്ങള്‍ ആരാഞ്ഞു. തര്‍ക്കതതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. തര്‍ക്കം പരിഹരിക്കാനാവാത്ത തരത്തില്‍ തുടര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ച തോമസ് ചാഴിക്കാടനെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ജോസഫ് പാര്‍ട്ടി വിട്ടാലും വേണ്ടില്ല , മുന്‍ തീരുമാനവുമായി മുന്നോട്ടുപോകാനാണ് മാണി വിഭാഗത്തിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനോട് പ്രചാരണത്തില്‍ സജീവമായി രംഗത്തിറങ്ങാനും കെ എം മാണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പി ജെ ജോസഫ് കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. ഇപ്പോഴും ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT